‘ബി.ജെ.പി ഇന്ത്യ വിടുക’ മുദ്രാവാക്യവുമായി മമത
text_fieldsമേദിനിപുർ (പശ്ചിമ ബംഗാൾ): കേന്ദ്രസർക്കാർ ജനാധിപത്യത്തെ അട്ടിമറിക്കുകയാണെന്നും ബി.ജെ.പി അധികാരത്തിലെത്തുന്നത് തടയാൻ 2019ലെ ലോക്സഭ തെരഞ്ഞെടുപ്പിൽ എല്ലാ പ്രതിപക്ഷ പാർട്ടികളുമായും ചേർന്ന് പ്രവർത്തിക്കുമെന്നും ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി. ‘2019ൽ ബി.ജെ.പി ഇന്ത്യ വിടുക’ എന്ന പ്രചാരണം ഉദ്ഘാടനം ചെയ്യുകയായിരുന്നു അവർ. ക്വിറ്റ് ഇന്ത്യ സമരത്തിെൻറ 75ാം വാർഷികം ആഘോഷിക്കുന്ന ബുധനാഴ്ചയായിരുന്നു മമതയുടെ പ്രഖ്യാപനം.
'രാജ്യത്ത് മതേതരത്വം ഭീഷണിയിലാണെന്ന് അവർ പറഞ്ഞു. ജനങ്ങളുടെ അവകാശങ്ങൾ കവർന്നു. രാജ്യത്തെ വിഭജിക്കാനാണ് ബി.ജെ.പി സർക്കാറിെൻറ നീക്കം. ഇത് അനുവദിക്കാനാവില്ല. വർഗീയതയുടെയും വിദ്വേഷത്തിെൻറയും രാഷ്ട്രീയം അവസാനിപ്പിക്കാൻ സമയമായി. എൻഫോഴ്സ്മെൻറ്, ഇൻകംടാക്സ്, സി.ബി.െഎ എന്നിവയെ ഉപയോഗിച്ച് കേന്ദ്രസർക്കാർ ഞങ്ങളെ ഭീഷണിപ്പെടുത്തുകയാണ്. ഇതിനെ പേടിക്കില്ല. ആദിവാസികളുടെ പേരിൽ ബി.ജെ.പി മുതലക്കണ്ണീരൊഴുക്കുകയാണ്. ആഗസ്റ്റ് അവസാനം ആർ.ജെ.ഡി നേതാവ് ലാലുപ്രസാദ് യാദവ് പട്നയിൽ സംഘടിപ്പിക്കുന്ന റാലിയിൽ താൻ പെങ്കടുക്കുമെന്നും മമത പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
